Section

malabari-logo-mobile

ഗണേഷ്‌കുമാര്‍ കളവ് പറയുന്നു ; ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്

HIGHLIGHTS : തിരു : നെല്ലിയാംമ്പതി വനഭൂമി പ്രശ്‌നത്തില്‍

തിരു : നെല്ലിയാംമ്പതി വനഭൂമി പ്രശ്‌നത്തില്‍ വനം മന്ത്രി ഗണേഷ്‌കുമാറും ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജും പരസ്യമായ ഏറ്റുമുട്ടലിലേക്ക്.

നിയമസഭ നടന്നുകൊണ്ടിരിക്കുമ്പോള്‍ മീഡിയാ റൂമില്‍ പത്രസമ്മേളനം വിളിച്ചാണ് ജോര്‍ജ്ജ് വനം മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. വനംമന്ത്രി നിയമസഭയില്‍ കളവ് പറഞ്ഞെന്നും യുഡിഎഫിന് വിലയുണ്ടോ എന്ന് വൈകാതെ അറിയുമെന്നും അല്ലെങ്കില്‍ പിസി ജോര്‍ജ്ജ് ഈ പണി നിര്‍ത്തുമെന്നും ജോര്‍ജ്ജ് വനം മന്ത്രിക്കെതിരെ പറഞ്ഞു. സിനിമാക്കാരന്‍ മന്ത്രിയായി തന്നെ ഭരിക്കാന്‍ വരണ്ടെന്നും ഗണേഷ് കുമാര്‍ യുഡിഎഫിനെ സഭയില്‍ അപമാനിച്ചെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം വനമന്ത്രി സ്‌പോണ്‍സര്‍ ചെയ്തതാണെന്നും പി സി ജോര്‍ജ്ജ് ആരോപിച്ചു.

sameeksha-malabarinews

നേരത്തെ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞതും ലംഘിച്ചതുമായ നെല്ലിയാംമ്പതിയിലെ വനഭൂമിയിലുള്ള എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാതെ എസ്റ്റേറ്റ് ഉടമകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പി സി ജോര്‍ജജ് കൈയ്യേറ്റക്കാരെ സഹായിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭയില്‍ അടിന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന് മറുപടി പറയെവേ പി സി ജോര്‍ജ്ജ് പറയുന്നത് താന്‍കേള്‍ക്കില്ലെന്ന നിലപാട് വനം മന്ത്രി സ്വീകരിച്ചതാണ്പി സി ജോര്‍ജിനെ പ്രകോപിപിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!