‘അയാളും ഞാനും തമ്മില്‍’ ലാല്‍ജോസിന്റെ പുതിയ ചിത്രം

സൂപ്പര്‍ഹിറ്റായ ഡയമണ്ട് നെക്ലേസിനുസേഷം ലാല്‍ ജോസിന്റെ പുതിയ ചിത്രം അയാളും ഞാനും തമ്മില്‍ നാളെ ഒറ്റപ്പാലത്തിനടുത്ത വാണിയംകുളത്ത് ചിതീകരണം ആരംഭിക്കുന്നു.

നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ്, പ്രകാശ് മൂവിടോണിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ബോബി സഞജയ് ടീം തിരക്കഥ ഒരുക്കുന്ന അയാളും ഞാനും തമ്മില്‍ ഓണത്തിന് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ഹൃദയശസ്ത്രക്രിയ വിദഗ്ദനായ ഡോക്ടറുടെ വേഷത്തിലെത്തുന്ന പൃഥ്വിരാജിന് പുറമെ നരേന്‍, രമ്യാനമ്പീശന്‍, സംവൃത, റീമ കല്ലിങ്കല്‍,പ്രതാപ് പോത്തന്‍ തുടങ്ങിയ ഒരു മികച്ച താരനിര തന്നെയുണ്ട് ചിത്രത്തില്‍. ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രാഹകന്‍ ജോമോന്‍.

ക്ലാസ്‌മേറ്റസ്് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ലാല്‍ജോസും പൃഥ്വിരാജും ഈ ചിത്രത്തിനായി ഒന്നിക്കുന്നത്‌

Share news
error: Content is protected !!
Scroll to Top