അമ്മായിയമ്മയുമായി ഭാവി വരന്‍ മുങ്ങി

ഒളിച്ചോട്ടവും തട്ടികൊണ്ടു പോകലും സര്‍വ്വ സാധാരണമായ ഇക്കാലത്ത് ചെന്നൈയിലാണ് ഒരു വേറിട്ട സംഭവം നടന്നത്. വരന്‍ ഭാവി വധുവിന്റെ അമ്മയുമായി നാടു വിട്ടിരിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ പാര്‍ത്ഥസാരഥി എന്ന യുവാവാണ് ചെന്നൈ കോവിലംമ്പാക്കത്ത് വിവാഹം ഉറപ്പിച്ച വധുവിന്റെ അമ്മയുമായി ഒളിച്ചോടി പോയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പാര്‍ത്ഥസാരഥിക്കെതിരെ കേസെടുത്തു.

ഈ മാസം നടത്താനിരുന്ന കോവിലംമ്പാക്കം സ്വദേശിയായ ശേഖര്‍ വസന്ത ദമ്പതികളുടെ മകളുമായിട്ടായിരുന്നു പാത്ഥസാരഥിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹം ഉറപ്പിച്ച ശേഷം ഇടക്കിടക്ക് വീട്ടിലെത്തിയിരുന്ന യുവാവ് പെണ്‍കുട്ടിയുടെ അമ്മയുമായി അടുക്കുകയായിരുന്നു. ഏതാനും ദിവസ് മുമ്പ് അമ്മയേയും ഭാവി വരനെയും സംശായാസ്പദമായ രീതിയില്‍ കണ്ട പെണ്‍കുട്ടി ഇവരെ ചോദ്യം ചെയ്യുകയും അച്ഛനോട് കാര്യങ്ങള്‍ പറയുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് വസന്തയെ കാണാതായത്. അനേ്വഷണത്തില്‍ പാര്‍ത്ഥസാരഥിയെയും കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്.

 

Share news
error: Content is protected !!
Scroll to Top