22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ടെസ അബ്രഹാം എന്ന കഥാപാത്രം മലയാളി പ്രേഷകര്‍ക്ക് മുന്നില്‍ തന്മയത്വത്തോടെ അവതരിപ്പിച്ച് സിനിമ എന്ന മാധ്യമത്തെ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ റീമാ കല്ലിങ്കല്‍ ഇപ്പോള്‍ വീണ്ടും വ്യത്യസ്തവും ശക്തവുമായ കഥാപാത്രവുമായി രംഗത്ത് വരുന്നു.
കെ ബി വേണു ആദ്യമായി സംവിധാനം ചെയ്യുന്ന’വേനലിന്റെ കാലനീക്കങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ടു മക്കളുടെ അമ്മയായ സാവിത്രി എന്ന കഥാപാത്രത്തെയാണ് റീമ അവതരിപ്പിക്കുന്നത്.
അന്തരിച്ച പ്രശസ്ത സംവിധായകന്‍ പത്്മരാജന്റെ മകന്‍ അനന്തപത്മനാഭനാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വേനലിന്റെ കാലനീക്കങ്ങള്‍ എന്ന ചിത്രത്തിലെ സാവിത്രി തന്റെ കരിയറിലെ മികച്ച കഥാപാത്രമായിരികികുമെന്ന് റീമ പറഞ്ഞു.
ഒരു വേനല്‍ക്കാലത്ത് ആരംഭിച്ച് മറ്റൊരു വേനല്‍ക്കാലത്ത് അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. വേനലിന്റെ കാലനീക്കങ്ങളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.




