HIGHLIGHTS : വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഒബാമയ്ക്ക് വീണ്ടും ജയം. 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടികൊണ്ടാണ്
വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഒബാമയ്ക്ക് വീണ്ടും ജയം. 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടികൊണ്ടാണ് ഡമേക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഒബാമ വിജയത്തിലെത്തിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മീറ്റ് റോംനിയെയാണ് അദേഹം പരാജയപ്പെടുത്തിയത്.
270 ഇലക്ട്രല്‍ വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. റോംനി 203 ഇലക്ട്രല്‍ വോട്ടുകള്‍ നേടി. ആദ്യഘട്ടത്തില്‍ ഒബാമയും റോംനിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടാണമാണ് നടന്നതെങ്കിലും പിന്നീട് ഒബാമ മുന്നേറുകയായിരുന്നു.
538 ഇലക്ട്രല്‍ കോളേജിനെയാണ് ജനം തെരഞ്ഞെടുത്തത്. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍തൂക്കം നേടി. എന്നാല്‍ സെനറ്റില്‍ ആര്‍ക്കും മുന്‍തൂക്കമില്ല.
തിരഞ്ഞെടുക്കപ്പെട്ടുന്ന ഇലക്ടര്‍മാര്‍ അടുത്തമാസം 17 ന് അതത് സംസ്ഥാനത്ത് ഒത്തുചേരുകയും തങ്ങളുടെ സ്ഥാന്‍ര്‍ഥിക്ക് ഔപചാരികമായി വോട്ടുരേഖപ്പെടുത്തുകയും ചെയ്യും. ഈ വോട്ടുകള്‍ ജനുവരി ആറിന് യുഎസ് കോണ്‍ഗ്രസ്സിന്റെ സംയുക്തസമ്മേളനത്തില്‍ എണ്ണിയ ശേഷമാണ് വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജനുവരി 20 നാണ് പതിവായി പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുക. എന്നാല്‍ ഇത്തവണ ജനുവരി 20 ന് ഞായറാഴ്ചയായതിനാല്‍ പ്രസിഡന്റ് സത്യപ്രതിജ്ഞ 21 നായിരിക്കും നടക്കുക.