HIGHLIGHTS : ടെക്‌സാസ് : അമേരിക്കയില്‍ വടക്കന്‍ ടെക്‌സാസിലെ വാകോയിലുള്ള വളനിര്‍മാണ ശാലയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ എഴുപതോളം പേര്‍ മരിച്ചതായി സൂചന.
ടെക്‌സാസ് : അമേരിക്കയില്‍ വടക്കന്‍ ടെക്‌സാസിലെ വാകോയിലുള്ള വളനിര്‍മാണ ശാലയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ എഴുപതോളം പേര്‍ മരിച്ചതായി സൂചന. അമേരിക്കന്‍ സമയം രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.
സ്‌ഫോടനത്തെതുടര്‍ന്ന് ഫാക്ടറിക്കുള്ളില്‍ കൂടുതല്‍പേര്‍ കുടുങ്ങിയതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഫാക്ടറിക്ക് ചുറ്റും താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കാനും തീയണയ്ക്കാനുമുള്ള തീവ്രശ്രമം ഇപ്പോഴും തുടരുകയാണ്. ഇതിനു സമീപത്തുള്ള സ്‌കൂളുകളും, ആശുപത്രിയും അടക്കം സ്‌ഫോടനത്തെ തുടര്‍ന്ന് 10 ഓളം കെട്ടിടങ്ങള്‍ക്ക് തീപിടിച്ചട്ടുണ്ട്.
20 കിമി അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.