സില്‍ക്ക് നാളെയത്തുന്നു


ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായിരുന്ന മാദകതാരം സില്‍ക്ക് സ്മിതയുടെ ജീവിതകഥ സിനിമയാകുന്ന ‘ക്ലൈമാക്‌സ്’ ഈ മാസം 19ന് പ്രദര്‍ശനത്തിനെത്തുന്നു.

അകാലത്തില്‍ കൊഴിഞ്ഞുപോയ സില്‍ക്ക് സ്മിതയെന്ന വിജയലക്ഷ്മിയുടെ ജീവിതകഥ നേരെത്ത ഡെര്‍ട്ടി പിക്‌ചേഴ്‌സ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഹിന്ദിയില്‍ നിര്‍മിക്കുകയും വന്‍ സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു.
എന്നാല് ഈ സിനിമ സ്മിതയുടെ ജീവതവുമായി യാതൊരു ബന്ധമില്ലെന്നും മാര്‍ക്കറ്റിങ്ങനായി സില്‍ക്കിന്റെ പേര് ഉപയെഗപ്പെടുത്തുകയുമായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ ക്ലൈമാക്‌സ് എന്ന ചി്ര്രതത്തിനാധാരം സില്‍ക്കിനെ സിനിമയിലെത്തിച്ച ആന്റണി ഈസ്റ്റ്മാന്റെ ഒരു നടിയുടെ ജീവിതരേഖയെന്ന കഥയാണ് കൂടാതെ സില്‍ക്കിന് മലയാളത്തില്‍ ഏറ്റവുമധികം കഥാപാത്രങ്ങള്‍ നല്‍കിയിട്ടുള്ള കലൂര്‍ഡെന്നീസാണ് ചിത്രത്തിന്റ തിരക്കഥ. അനില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു.
ബോളിവുഡിലെ പ്രശസത മോഡലും നടിയുമായ സനാ ഖാനാണ് ചിത്രത്തില്‍ സില്‍ക്കായെത്തുന്നത് സുരേഷകൃഷണ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

Share news
error: Content is protected !!
Scroll to Top