HIGHLIGHTS : ലാസ് വേഗോസ്: 2012 ലെ വിശ്വസുന്ദരിയായി അമേരിക്കക്കാരി ഒലീവിയ കള്‍പോ
ലാസ് വേഗോസ്: 2012 ലെ വിശ്വസുന്ദരിയായി അമേരിക്കക്കാരി ഒലീവിയ കള്‍പോ തെരഞ്ഞെടുക്കപ്പെട്ടു.
ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോയില്‍ 89 രാജ്യങ്ങളില്‍ നിന്നെത്തിയ സുന്ദരിമാരെ പിന്നിലാക്കിയാണ് ഒലീവിയ വിശ്വസുന്ദരിപട്ടം സ്വന്തമാക്കിയത്. ഇരുപതുകാരിയായ ഒലീവിയ റോദെ ഐലന്‍ഡ് സ്വദേശിയാണ്.
ഫിലിപ്പൈന്‍സിന്റെ ജാനിന്‍ ടുഗോനോണ്‍ ഒന്നാം റണ്ണറപ്പും വെനിസ്വേലന്‍ സുന്ദരി ഐറിന്‍ എസ്സര്‍ രണ്ടാം റണ്ണറപ്പും തിരഞ്ഞെടുത്തു. പത്തംഗ പാനലാണ് വിശ്വസുന്ദരിയെ തിരഞ്ഞെടുത്തത്.
ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ബീഹാറിന്‍ നിന്നുള്ള ശില്‍പ സിങിന് പതിനാറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2007നു ശേഷം ഒരു ഇന്ത്യന്‍ സുന്ദരി ആദ്യ പതിനാറില്‍ ഇടം നേടുന്നത് ആദ്യമായാണ്.