HIGHLIGHTS : ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതി ക്രിസ്റ്റഫര്‍
ബെയ്‌റൂട്ട്: ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍ കൊല്ലപ്പെട്ടു. ബെന്‍ഖാസിയിലെ യുഎസ് കോണ്‍സുലേറ്റ് തീവ്രവാദികള്‍ തകര്‍ത്തു. ഇദേഹത്തെ കൂടാതെ രണ്ട് സെക്യൂരിറ്റ് ഉദ്യോഗസ്ഥരും ഒരു എംബസി ഉദ്യാഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലിറങ്ങിയ ഒരു സിനിമ ഇസ്ലാംവിരുദ്ധമാണെന്നാരോപിച്ച് നടന്ന സമരത്തിലാണ് എംബസിക്കുനേരെ ആക്രമണമുണ്ടായത്. തീവ്രവാദികള്‍ റോക്കറ്റാക്രമണമാണ് നടത്തിയത്.

അമേരിക്ക ഈ ആക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായാണീ ആക്രമണമെന്നും കരുതുന്നു.