HIGHLIGHTS : അബുദാബി: അബുദാബിയിലെ അഹല്ല്യ ആശുപത്രിയില്‍ മലയാളി ഡോക്ടറെ

അബുദാബി: അബുദാബിയിലെ അഹല്ല്യ ആശുപത്രിയില്‍ മലയാളി ഡോക്ടറെ രോഗി കഴുത്തറുത്തുകൊന്നു. തരുവനന്തപുരം സ്വദേശി രാജന്‍ ഡാനിയലാ(56)ണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകീട്ട് 6 മണിക്കാണ് സംഭവം നടന്നത്. ആശുപത്രിയിലെ ഡോക്ടറുടെ കണ്‍സള്‍ട്ടിങ്ങ് റൂമില്‍ വെച്ചാണ് കൊലനടത്തിയത്. പാക്കിസ്ഥാന്‍കാരായ മുഹമ്മദ് അബ്ദുള്‍ ജമീല്‍ എന്ന ഇയാള്‍ കയ്യില്‍ കരുതിയ കത്തിയുമായി റൂമില്‍ കയറി കൊലനടത്തി വാതിലടച്ച് പുറത്തേക്ക് പോവുകയായിരുന്നു. രക്തത്തില്‍ കുലിച്ച ഇയാളുടെ പോക്കില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി ജീവനക്കാര്‍ വാതില്‍ തുറന്നപ്പോഴാണ് ബോധരഹിതനായി രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഡോക്ടറെ കണ്ടത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയുടെ ഒന്നാം നിലയില്‍ നിന്ന് കൊലയാളിയെ പിടികൂടുകയായിരുന്നു. ഇയാള്‍ മാനസിക രോഗിയാണെന്ന് പറയപ്പെടുന്നു.
ആറു വര്‍ഷമായി ഈ ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ഡോ. രാജന്‍ ഡാനിയല്‍ . ഭാര്യ : ഗീത. മകള്‍: ജുനു.