HIGHLIGHTS : ദില്ലി: പാര്‍ലിമെന്റ് ആക്രമണകേസിലെ പ്രതി അഫ്‌സല്‍
ദില്ലി: പാര്‍ലിമെന്റ് ആക്രമണകേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി ഇന്ന് രാവിലെ 6.25 ഓടെ തീഹാര്‍ സെന്‍ട്രല്‍ ജയിലിലല്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.
ഇയാളുടെ ദയഹര്‍ജി രാഷ്ട്രപതി ജനുവരി 23 ന് തള്ളിയതിനെ തുടര്‍ന്ന് 26 ന് വിധി നടപ്പിലാക്കാന്‍ ആഭ്യന്നര മന്ത്രാലയം തീരുമാനിച്ചിരുന്നു. അതീവ രഹസ്യമായും വന്‍ സുരക്ഷാ ക്രമീകരണങ്ങളുമായാണ് തിഹാര്‍ജയ്‌ലിലെ മൂന്നാം നമ്പര്‍ മുറിയില്‍ വെച്ച് വധശിക്ഷ നടപ്പിലാക്കിയത്.

അഫസല്‍ ഗുരുവിന്റെ വധശിക്ഷ എട്ടുിമണിക്ക നടപ്പിലാക്കിയതായി ആഭ്യന്തരമന്ത്രാലയം സ്ഥിതീകരിച്ചു.
2001 ഡിസംബര്‍ 13 നാണ് ഒരു വാഹനത്തിലെത്തിയ തീവ്രവാദികള്‍ പാര്‍ലിമെന്റ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പത്തോളം ആളുകള്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുപേര്‍ തീവ്രവാദികളായിരുന്നു. പാര്‍ലിമെന്റിന് നേരെയുള്ള ആക്രമണത്തെ രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായാണ് വലയിരുത്തപ്പെട്ടത് ലക്ഷ്‌കറി ത്വയ്ബയും ജെയ്‌ഷെ മുഹമ്മദുമാണ് ഈ ആക്രമണത്തിന്റെ പിന്നിലെന്നാണ് കണ്ടത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് അഫ്‌സല്‍ ഗുരുവടക്കമുള്ള അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തത്.
അഫ്‌സല്‍ ഗുരുവിന്റെ നാടായ കാശ്മീരിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
2004 ലാണ് അഫ്‌സലിന് സുപ്രീംകോടതി വധശിക്ഷ വിധിച്ചത്.