HIGHLIGHTS : പത്തനംതിട്ട :ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ കണ്ടെത്തിയ പൂപ്പല്‍
പത്തനംതിട്ട :ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ കണ്ടെത്തിയ പൂപ്പല്‍ മാരകവിഷാംശമുള്ളതാണെന്ന് റിപ്പോര്‍ട്ട്. അപ്പം പരിശോധനയ്ക്കയച്ച കോന്നി സിഎഫ്ആര്‍ഡി ലാബിലെ പരിശേധനയിലാണ് ഇത് കണ്ടെത്തിയത്.
ഭക്തര്‍ വാങ്ങിയ അപ്പത്തിനകത്ത് പൂപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനയ്ക്ക് അപ്പപായ്ക്കറ്റുകള്‍ ലാബിലേക്കയച്ചത്.
കഴിഞ്ഞ ദിവസം പുപ്പല്‍ കണ്ടെത്തിയ രണ്ടര ലക്ഷത്തോളം പായ്ക്ക് അപ്പം നശിപ്പിച്ചിരുന്നു.ഇതുമൂലം ദേവസ്വം ബോര്‍ഡിന് ഏകദേശം ഇരുപത്തിഅഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ഇതേ തുടര്‍ന്ന് ശബരിമലയില്‍ അപ്പത്തിന് ക്ഷാമം അനുഭവപ്പെട്ടു. ഇപ്പോള്‍ ഒരാള്‍ക്ക് രണ്ടു പായ്ക്ക് അപ്പം മാത്രമാണ് ലഭിക്കുക.