പരപ്പനങ്ങാടി: യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചതിനെതുടര്‍ന്ന് തീവണ്ടി പാലത്തില്‍ കുടുങ്ങി. പാലത്തിന് നടപ്പാതയില്ലാതെയായി. ബോഗിയലെത്തി ബ്രേക്ക് റിലീസ് ചെയ്യനാകാതെ ട്രെയിന്‍ ഒരു മണിക്കൂറോളം പാലത്തില്‍ കുടുങ്ങി.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ താനൂരിനും പരപ്പനങ്ങാടിക്കുമിടയിലുള്ള പൂരപ്പുഴ പാലത്തിലാണ് സംഭവം. ഷൊര്‍ണ്ണൂരില്‍ നിന്നും കോഴികോട്ടേക്ക് പോകുകയായിരുന്ന 56601 നമ്പര്‍ പാസഞ്ചര്‍ വണ്ടിപാലത്തിലെത്തും മുമ്പ് ആരോ ചെയിന്‍ വലിക്കുകയായിരുന്നു. ചെയിന്‍ വലിച്ച് ബോഗി നിര്‍ത്തിയതാകട്ടെ പാലത്തിലും.
പൂരപ്പുഴ പഴയപാലത്തിന് നടപ്പാതയില്ലാത്തതിനാല്‍ ഈ ബോഗിയിലേക്ക് കയറാനാവാതെ റെയില്‍വേ ജീവനക്കാര്‍ കുടുങ്ങി. പിന്നീട് അതിസാഹസികമായാണ് ഇവര്‍ ബോഗികള്‍ക്കിടയിലുള്ള വാക്വം ബ്രേക്ക് ശരിയാക്കിയത്. പിന്നീട് വണ്ടി ഒന്നേകാല്‍ മണിക്കൂര്‍ വൈകി യാത്ര തുടരുകയായിരുന്നു. ചങ്ങല വലിച്ചയാളെ കണ്ടെത്താനായില്ലെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.



