HIGHLIGHTS : തൃശൂര്‍: മന്ത്രിയായി ചുമതലയേറ്റ് ഒരു വര്‍ഷം
തൃശൂര്‍: മന്ത്രിയായി ചുമതലയേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ അനൂപ് ജേക്കപ്പിനെതിരായി മൂന്നാം തവണയും വിജിലന്‍സ് അനേ്വഷണം. ക്രമക്കേട് നടത്തിയ സബ് രജിസ്ട്രാറെ നിയമവിരുദ്ധമായി തിരിച്ചെടുക്കുകയും രജിസ്‌ട്രേഷന്‍ ഐ ജിയെ നീക്കിയെന്നും കാട്ടി നല്‍കിയ പരാതിയിന്‍മേലാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി അനേ്വഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ജൂണ്‍ 26 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തവിട്ടിരിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റാണ് കേസ് അനേ്വഷിക്കുന്നത്.
ഓര്‍മ്മ സക്തി ശക്തി നശിച്ച 91 കാരിയായ നീലേശ്വരം സ്വദേശിനിയുടെ പേരിലുള്ള സ്ഥലം മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയതിന് സസ്‌പെന്‍ഷനിലായ നീലേശ്വരം സബ് രജിസ്ട്രാര്‍ എ.ദാമോദരന് മന്ത്രിയും കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാനായ ജോണി നെല്ലൂരും ചേര്‍ന്ന് സര്‍വ്വീസില്‍ തിരിച്ചെടുത്തതായി പരാതിയില്‍ പറയുന്നുണ്ട്.