അനുഷ തെന്നിന്ത്യന്‍ സുന്ദരി

തൃശ്ശൂര്‍:  2013 വര്‍ഷത്തെ മിസ് സൗത്ത് ഇന്ത്യ പട്ടം ചെന്നൈ സ്വദേശിനി അനുഷ വെങ്കിട്ടരാമന്. തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന മത്സരത്തിലാണ് അനുഷയെ സുന്ദരിയായി തെരെഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.യ. ആലപ്പുഴ സ്വദേശിനി ഷാരു പി വര്‍ഗീസ് ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടവും ബാഗ്ലൂര്‍ സ്വദേശിനി അങ്കിത നായിക് സെക്കന്‍ഡ് റണ്ണര്‍ അപ്പ് കിരീടവും നേടി.

അവസാന റൗണ്ട് മല്‍സരത്തില്‍ ആന്ധ്ര, തമിഴ്‌നാട്, കേരളം, കര്‍ണാടക മുതലായ സംസ്ഥാനങ്ങളില്‍ നിന്നായി 15 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ മലയാളികളാണ്.

Share news
error: Content is protected !!
Scroll to Top