അനാശ്യാസത്തിന് വിളിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച: സംഘത്തില്‍ കൂടുതല്‍ സ്ത്രീകള്‍

കോഴിക്കോട് നഗരത്തിലെ സമ്പന്നരെ മൊബൈല്‍ ഫോണില്‍ വിളിച്ച് അനാശ്യാസത്തിനായി ക്ഷണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്ളതായി സുചന. ഇവര്‍ക്കായി പോലീസ് മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രണ്ടു സ്ത്രീകളുള്‍പ്പെടെ ഈ സംഘത്തിലെ ആറു പേരെയാണ് കോഴിക്കോട് ചേവായുര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥ പോലീസ് ചുരൂളഴിയിക്കുന്നത് ബത്തേരി സ്വദേശിനി സക്കീന(32). കോഴിക്കോട് പുതിയകടവ് ഖദീജ(34) എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നീട് പുളിക്കല്‍ സ്വദേശി നിസാര്‍(32) ഐക്കരപ്പടി നിസാമുദ്ദീന്‍(28),വാഴക്കാട് നൗഷാദ്(29),ചേവായുര്‍ അബ്ദുല്‍ ലത്തീഫ് എന്ന ബാവ(34) എന്നിവരും പിടിയിലായി.

സ്്ത്രീകളെ കൊണ്ട് സമ്പന്നരെ വിളിച്ച് ഫോണില്‍ ശൃംഗാരച്ചുവയോടെ സംസാരിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തും. സ്ത്രീകള്‍ ഇവരെ സ്വീകരിച്ചിരുത്തുന്നതിനിടെ ഈ സംഘത്തില്‍ പെട്ട പുരഷന്‍മാര്‍ അവിടെക്ക് ഇരച്ചെത്തുകയും സദാചാരപോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം വാച്ച് സ്വര്‍ണമാല എന്നിങ്ങിനെ വിലപ്പിടിപ്പുള്ളതല്ലാം സ്വന്തമാക്കുക എന്നതാണ് ഇവരുടെ രീതി.
തട്ടിപ്പിനിരയായ മലപ്പുറത്തെ ഒരു വ്യാപാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സാധാരണ മാനഹാനി ഭയന്ന് ആരും പരാതിപ്പെടാറില്ല.
മലപ്പുറം സ്വദേശി റഷീദാണ് സംഘത്തിലെ പ്രധാനി ഇയാള്‍ മലപ്പുറത്തു നടന്ന ഒരു പ്രമാദമായ കൊലക്കേസില്‍ പ്രതിയാണന്ന് പോലീസ് സംശയിക്കുന്നുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top