കോഴിക്കോട്: പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെള്ളയില്‍ കോയറോഡ് ബീച്ച്പരിസരത്ത് സിപിഎം -എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം തൂടരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ ഒരു പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം വളര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ ഇരു വിഭാഗങ്ങളായി ചേരി തിരഞ്ഞ് പരസ്പരം പ്രകോപനപരമായ മുദ്രാവക്യങ്ങള്‍ മുഴക്കി പ്രകടനങ്ങള്‍ നടത്തി.
സംഭവത്തില്‍ അന്യായമായി സംഘം ചേര്‍ന്നതിനും സ്പര്‍ദ്ധ വളര്‍ത്തുന്നതിനിടയാക്കുന്ന രീതിയില്‍ പെരുമാറിയതിനും പോലീസ് 30 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



