കൊച്ചി: അനധികൃത മരുന്ന് പരീക്ഷണത്തില്‍ അടിയന്തരമായി കേസെടുത്ത് നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
അനധികൃത മരുന്നുപരീക്ഷണം ഒരു ലക്ഷം പേരില്‍ നടത്തിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ഔദ്യോഗിക അനുമതി നിര്‍ബന്ധമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
അനധികൃത മരുന്ന് പരീക്ഷണത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ആവശ്യപ്പെട്ടു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




