അനധികൃത മണല്‍കടത്ത് പിടികൂടി.

പരപ്പനങ്ങാടി : ഉള്ളണം പൂവത്തിങ്ങല്‍ തോട് ഷട്ടര്‍ ഭാഗത്തുനിന്നും അനധികൃതമായി കടത്തുകയായിരുന്ന മണല്‍ നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് പിടിച്ചെടുത്തു. പഞ്ചായത്തെഗങ്ങളായ ഹനീഫ കൊടപ്പാളി, ജാഫര്‍ കോലാക്കല്‍, കെ.പി ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മണല്‍ പിടിച്ചെടുത്ത്്.

ഇന്ന് വൈകീട്ട് 4 മണിക്കാണ് സംഭവം. പുഴയില്‍ നിന്ന് അര്‍ബാനയില്‍ ലോറിയിലേക്ക് പൂഴികടത്തുന്നതിനിടയിലാണ് പിടിയിലായത്. പിടിച്ചെടുത്ത പൂഴി പഞ്ചായത്തിന് കൈമാറി.

ഒരുലോഡ് പൂഴിക്ക് 10,000 രൂപയാണ് കൊടുക്കേണ്ടി വരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top