HIGHLIGHTS : ദില്ലി : അണ്ണാ ഹസാരെ ജന്തര്‍മന്തറില്‍ അനിശ്ചിത
ദില്ലി : അണ്ണാ ഹസാരെ ജന്തര്‍മന്തറില്‍ അനിശ്ചിത കാല നിരാഹാരം തുടങ്ങി. അഴിമതിക്കാരായ കേന്ദമന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഹസാരെയും അനിയായികളും ശക്തമായ സമരവുമായി രംഗത്തെത്തിയിട്ടുള്ളത്. ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതിനായി സര്‍ക്കാറിനുവേണ്ടി നല്‍കിയ നാലു ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.
ഹസാരെ നടത്തിയ നിരാഹാര സമരങ്ങളെല്ലാം തന്നെ വന്‍ ജനസാനിദ്ധ്യത്താല്‍ ശ്രദ്ധ നേടിയിരുന്നു എന്നാല്‍ ഇത്തവണത്തെ അണ്ണായുടെ നിരാഹാരസമരത്തില്‍ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഉള്ളത്.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധ സമരം നടത്തിയ ഹസാരെ അനുയായികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.