HIGHLIGHTS : പാലക്കാട്: അട്ടപ്പാടി പൂരക പോഷകാഹാര പദ്ധതി നടത്തിപ്പില്‍ കഴിഞ്ഞ
സ്വകാര്യ കരാറുകാരും ഐസിഡിഎസ്സും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അഴിമതി തുടരുന്നതിനാല്‍ പോഷകാഹാര പദ്ധതിക്ക് പണം അനുവദിക്കേണ്ടെന്നും അട്ടപ്പാടിയിലെ പഞ്ചായത്തുകള്‍ തീരുമാനിച്ചു.

അംഗന്‍വാടികളിലേക്ക് അരിയും ചെറുപയറും ശര്‍ക്കരയും വിതരണം ചെയ്തതായി കാണിച്ച് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഇതൊന്നും ഏറ്റുവാങ്ങാതെ ബില്ലൊപ്പിട്ടു നല്‍കി. സൂ്പ്പര്‍വൈസര്‍മാരും കരാറുകാരും ചേര്‍ന്ന് വ്യാജബില്ലുണ്ടാക്കി. സാധനങ്ങള്‍ സിവില്‍ സപ്ലൈസ് വഴി വാങ്ങാതെ 8 സ്വകാര്യ കരാറുകാര്‍ വഴി വാങ്ങിയതിലൂടെ 53 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2009 മുതല്‍ 2012 വരെ വിജിലന്‍സ് റെയ്ഡ് നടത്തി ഇവിടെ നിന്നും പഴകിയ വിഷമയമുള്ള ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ഇത്തരത്തില്‍ ഞെട്ടിക്കുന്ന അഴിമതിയാണ് അട്ടപ്പാടിയില്‍ നിന്നും പുറത്തുവരാനിരിക്കുന്ന അഴിമതികണക്കുകള്‍.