അഞ്ചപ്പുരയില്‍ വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

പരപ്പനങ്ങാടി : അഞ്ചപ്പുരയിലെ കോരംപുന്നാരി അപ്പുക്കുട്ടന്‍(81) കാറിടിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.45 നാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ അഞ്ചപ്പുര ബാസ്റ്റാപ്പിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റയുടനെ ഇടിച്ച കാറില്‍ കയറ്റി പരപ്പനങ്ങാടി എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിവും കൂടുതല്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. വാര്‍പ്പുകിണര്‍ തൊഴിലാളിയാണ്.

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: ദേവി. മക്കള്‍: പ്രതീഷ് കുമാര്‍, അജിത്ത് കുമാര്‍, ഹരീഷ് കുമാര്‍. മരുമക്കള്‍: സുശീല,ഷിനി.

Share news
error: Content is protected !!
Scroll to Top