വനമിത്ര അവാര്‍ഡ്

തിരു: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്ടല്‍കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയിലും ഓരോ അവാര്‍ഡ് നല്‍കുന്നു. . താല്‍പ്പര്യമുളള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ പി.റ്റി.പി.) സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റന്റ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ക്ക് സെപ്റ്റംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം.

Share news
error: Content is protected !!
Scroll to Top