HIGHLIGHTS : താനൂര്‍ : നാടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശ...
താനൂര്‍ : നാടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാടിന്റെ വികസനത്തിന് സമാധാനം വേണമെന്നും അത് പോലീസ് മാത്രമല്ല എല്ലാവര്ക്കും തോന്നണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാനമാകെ നേരിടുന്ന ഒരു വിഷയമാണ് റേഷന്‍ ലഭ്യതക്കുറവ്. ആവശ്യത്തിന് റേഷന്‍ വിതരണം ചെയ്യാനാകുന്നില്ല. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. റേഷന്‍ വിതരണം ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ മാത്രം ആവശ്യമല്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ ആളുകള്‍ കേരളത്തിലുമുണ്ടല്ലോ. എല്ലാവരെയും പങ്കെടുപ്പിച്ച് സര്‍വകക്ഷി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചപ്പോള്‍ സമയമില്ലെന്നാണ് മറുപടി ലഭിച്ചത്. മറ്റൊരുദിവസം കാണാമെന്നുപോലും പറഞ്ഞില്ല. എത്ര അപമാനകരമാണ് ഈ സമീപനം. ഒരു സംസ്ഥാനത്തോട് സ്വീകരിക്കേണ്ട നയമാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.