HIGHLIGHTS : ദില്ലി: അച്ചടക്കമില്ലാതെ യാത്രചെയ്യുന്നവര്‍ക്ക് കടുത്ത നടപടിയുമായി എയര്‍ ഇന്ത്യ. സ്ത്രീകളോടും മറ്റ് യാത്രക്കാരോടും ഏതെങ്കിലും തരത്തില്‍ മോശമായ രീതി...
ദില്ലി: അച്ചടക്കമില്ലാതെ യാത്രചെയ്യുന്നവര്‍ക്ക് കടുത്ത നടപടിയുമായി എയര്‍ ഇന്ത്യ. സ്ത്രീകളോടും മറ്റ് യാത്രക്കാരോടും ഏതെങ്കിലും തരത്തില്‍ മോശമായ രീതിയില്‍ പെരുമാറിയാല്‍ അവരെ പളാസ്റ്റിക് കൊണ്ടുള്ള വിലങ്ങ് അണിക്കനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളിൽ യാത്രക്കിടെ മോശമായി പെരുമാറുന്നവരെ വിലങ്ങ് വെക്കുമെന്നും എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും രണ്ടു ജോഡി പളാസ്റ്റിക് കയ്യാമങ്ങൾ സൂക്ഷിക്കുമെന്നും എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി അറിയിച്ചു. എയർ ഇന്ത്യക്ക് യാത്രക്കാരുടെ സുരക്ഷയാണ് സർവ്വപ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാജ്യാന്തര വിമാന സർവീസുകളിലാണ് അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് കയ്യാമം വെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അടുത്തിടയായി വിമാനയാത്രികരായ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആഭ്യന്തരസർവീസുകളിലും ഇൗ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ.