HIGHLIGHTS : പരപ്പനങ്ങാടി: കൊടപ്പാളിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരപ്പനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക...
പരപ്പനങ്ങാടി: കൊടപ്പാളിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. കീഴ്ചിറ പാലശ്ശേരി കൃഷ്ണന്റെ മകന് സനീഷ്(28) ആണ് മരിച്ചത്. പരപ്പനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന
ആയിഷാസ് ബസ്സ് സ്റ്റോപ്പില്‍ ആളെ ഇറക്കാന്‍ നിര്‍ത്തിയപ്പോള്‍ പിറകില്‍ വന്ന ബൈക്ക് യാത്രികന് ബസ്സിന് പിറകില്‍ ബൈക്ക് നിര്‍ത്തുകയായിരുന്നു. ഈ സമയം തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവൂകയായിരുന്ന അനുഗ്രഹം ബസ്സ് വന്ന് പിറകിലിടിക്കുകയായിരുന്നു. ഇരു ബസ്സുള്ക്കുമിടിയല്പ്പെട്ട ബൈക്ക് യാത്രികന് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ബസ് യാത്രികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
സനീഷിന്റെ അമ്മ : സരോജിനി. ഭാര്യ:മഞ്ജു. മക്കള്‍: ആറുമാസം പ്രായമായ ഇരട്ട കുട്ടികളായ ശിവാനി, മീനാക്ഷി. സഹോദരങ്ങള്‍: സനില്‍, സനിത. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സനീഷ് ആര്‍ട്ടിസ്റ്റാണ്.