HIGHLIGHTS : ദില്ലി: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി. പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് കൂട്ടിയത്. ഇതോടെ പെട്രോളിന് ലിറ്ററിന് 62.19ഉം ഡീസല...
ദില്ലി: പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി. പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് കൂട്ടിയത്. ഇതോടെ പെട്രോളിന് ലിറ്ററിന് 62.19ഉം ഡീസലിന് 50 രൂപ 95പൈസയുമായി. ഈ മാസം 16ന് പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയിലെ വിലവര്‍ധനവും രൂപയുടെ തകര്‍ച്ചയുമാണ് വിലകൂട്ടാന്‍ കാരണമായി പറയുന്നത്. ശരാശരി ആഗോള എണ്ണവിലയും വിദേശനാണ്യ വിനിമയ നിരക്കും വിലയിരുത്തി എല്ലാമാസവും ഒന്ന്, 16 തീയതികളിലാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍നിശ്ചയിക്കുന്നത്.