Section

malabari-logo-mobile

ദോഹയിലെ തൊഴിലാളികള്‍ക്ക്‌ ഇന്നു മുതല്‍ സൗജന്യ ബസ്‌ യാത്ര

HIGHLIGHTS : ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ട് മുവാസലാത്തിന്റെ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസിന് ഇന്നുതുടക്കമാകും.

doha newsദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ട് മുവാസലാത്തിന്റെ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസിന് ഇന്നുതുടക്കമാകും. ദോഹയേയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വിവിധ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ബസുകള്‍ക്ക് കൃത്യമായ സ്റ്റോപ്പുകള്‍ നിര്‍ണയിച്ചിട്ടില്ല.

യാത്രക്കാര്‍ക്ക് എവിടെനിന്നും എങ്ങോട്ടേക്കും സൗജന്യമായി ഈ ബസുകളില്‍ യാത്ര ചെയ്യാം. രാജ്യത്തെ നിര്‍മാണരംഗത്തും മറ്റും പ്രവര്‍ത്തിക്കുന്ന വലിയൊരു ശതമാനം തൊഴിലാളികളെ സഹായിക്കാന്‍ വേണ്ടിയാണ് ബസ് സര്‍വീസെന്ന് മുവാസലാത്ത് സി ഇ ഒ ഖാലിദ് നാസര്‍ അല്‍ ഹൈല്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പേ വെസ്റ്റ് ബേ ഭാഗങ്ങളിലും ഇത്തരം സൗജന്യ ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു. രാവിലെ ആറു മണി മുതല്‍ രാത്രി  11.45 വരെ സര്‍വീസ് നടത്തുന്ന ഈ ബസുകളില്‍ യാത്രക്കാര്‍ നന്നേ കുറവായിരുന്നു.

sameeksha-malabarinews

എന്നാല്‍, ഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരുടെയും താമസം ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലെ  ലേബര്‍ ക്യാംപുകളിലാണെന്നിരിക്കെ ഈ റൂട്ടുകളില്‍ തിരക്കനുഭവപ്പെടാനാണ് സാധ്യത.

മൂന്ന് മാസത്തെ പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. സ്റ്റോപ്പുകളില്‍ കാത്തുനില്‍പ്പ് സമയം പരാമവധി കുറച്ച് സര്‍വീസ് എല്ലാ ഭാഗത്തേക്കും എത്തിക്കുന്ന രീതിയില്‍ സര്‍വീസ് വേഗത്തിലാക്കുകയാണ് ചെയ്യുക.

വിവിധ ഷട്ടില്‍ സര്‍വീസുകളിലൂടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍നിന്ന്  ദോഹയിലേക്കോ മറ്റു സ്ഥിരം ബസുകള്‍ ലഭ്യമാകുന്ന ഭാഗങ്ങളിലേക്കോ  യാത്ര ചെയ്തതിന് ശേഷം, അവിടെനിന്നും തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാനും മടങ്ങാനും തൊഴിലാളികള്‍ക്ക് ഈ സേവനം സഹായകമാകും. വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കാന്‍ മുപ്പതോളം ബസുകള്‍ ഇതിനായി ഗതാഗത വകുപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും 13 എണ്ണമാണ് തുടക്കത്തില്‍ ഓടുക.

എന്തെങ്കിലും കാരണവശാല്‍ ഒരു ബസിന് കേട് സംഭവിച്ചാല്‍ മറ്റൊരെണ്ണം അതേ റൂട്ടില്‍ സര്‍വീസ് നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!