HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും, പരിസരങ്ങളിലും വ്യാജനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നു.
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും, പരിസരങ്ങളിലും വ്യാജനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നു. 100, 500, 1000 രൂപയുടെ വ്യാജ നോട്ടുകളാണ് ഒരു മാസത്തോളമായി പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
വ്യാജ നോട്ടുകള്‍ വ്യാപകമായതോടെ ധനകാര്യ സ്ഥാപനങ്ങളില്‍ എല്ലാം തന്നെ നോട്ടുകള്‍ കര്‍ശനമായ പരിശോധനക്ക് ശേഷം മാത്രമേ സ്വീകരിക്കുന്നുള്ളൂ. അതേസമയം വ്യാജനോട്ടുകള്‍ തിരിച്ചറിയാന്‍ കഴിയാതെ കയ്യില്‍പ്പെടുന്ന കച്ചവടക്കാര്‍ ഇതിന്റെ മറ്റു ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് പുറത്തു പറയാതിരിക്കുകയും നശിപ്പിച്ചുകളയുകയുമാണ് ചെയ്യുന്നത്.
അതെസമയം ഇത്തരം നോട്ടുകള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയോ, കുഴല്‍പണ ലോബിവഴിയോ ആണ് ഇവിടെ എത്തുന്നതെന്നാണ് സൂചന. ഇതേകുറിച്ച് രഹസ്യാനേ്വഷണ വിഭാഗം അനേ്വഷണമാരംഭിച്ചു.