HIGHLIGHTS : മുട്ട ബജി മുട്ട പുഴുങ്ങിയത് - അഞ്ച് കായപ്പൊടി - അര ടീസ്പൂണ്‍
മുട്ട ബജി
മുട്ട പുഴുങ്ങിയത് – അഞ്ച്
കായപ്പൊടി – അര ടീസ്പൂണ്‍
മുളുകുപൊടി – ഒരു ടീസ്പൂണ്‍
കടലപ്പൊടി – അരക്കപ്പ്
മൈദപ്പൊടി – കാല്‍കപ്പ്
ഉപ്പ്, വെളിച്ചെണ്ണ – പാകത്തിന്
തയ്യാറാക്കുന്ന വിധം
അല്പം മൈദപ്പൊടി ഒരു പരന്നപാത്രത്തില്‍ എടുത്തു വെക്കുക. അല്പം വെള്ളത്തില്‍ ബാക്കിയുള്ള മൈദമാവും കടലമാവും മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കലക്കുക. തൊലികളഞ്ഞ മുട്ട പകുതിയാക്കിയത് മൈദപ്പൊടിയില്‍ ഉരുട്ടിയെടുത്ത് കലക്കിവെച്ച മാവില്മുക്കി ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.