HIGHLIGHTS : The temple committee conducted a community fast
താനൂര്‍ : മീനടത്തൂര്‍ അമ്മംകുളങ്ങര ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി സമൂഹ നോമ്പുതുറ നടത്തി. ഉത്സവത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും സമൂഹസദ്യ നടത്താറുണ്ട്. ഈ വര്‍ഷത്തെ ഉത്സവം റംസാന്വ്രതകാലത്ത് ആയതിനാല്‍ ഇസ്ലാംമതവിശ്വാസികള്‍ക്ക് സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ കഴിയില്ല.
ഈ സാഹചര്യത്തില്‍ അവരെയും പങ്കെടുപ്പിച്ച് സമൂഹ നോമ്പുതുറ സംഘടിപ്പിക്കുകയായിരുന്നു.
നോമ്പുതുറയില്‍ ജാതിമതഭേദമില്ലാതെ ആയിരങ്ങള്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു