Section

malabari-logo-mobile

തേഞ്ഞിപ്പലത്ത് ജോലിക്കിടെ പരിക്കേറ്റ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ മന്ത്രി ജെ. ചിഞ്ചു റാണി സന്ദര്‍ശിച്ചു

HIGHLIGHTS : Minister J. Live stock inspector injured during work. Chinchu Rani visited

ജോലിക്കിടെ പശുവിന്റെ ചവിട്ടേറ്റ് സാരമായ് പരിക്കേറ്റ കടലുണ്ടി പഞ്ചായത്തിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഒ. സജിലയെ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി സന്ദര്‍ശിച്ചു. തേഞ്ഞിപ്പലത്തുള്ള വസതിയില്‍ എത്തുകയായിരുന്നു മന്ത്രി .

ജോലിക്കിടെയുണ്ടായ അപകടമായതിനാല്‍ തുടര്‍ ചികിത്സക്കാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

നവംബര്‍ 29 ന് കടലുണ്ടി പഞ്ചായത്തിലെ 16-ാo വാര്‍ഡ് മണ്ണൂര്‍ പ്രബോധിനിയിലെ പറമ്പില്‍ പത്മാവതിയുടെ വീട്ടില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിനിടയിലാണ് സജിലക്ക് പശുവിന്റെ ചവിട്ടേറ്റത്. കാലിലെ എല്ലിന് പൊട്ടല്‍ സംഭവിച്ച സജില വീട്ടില്‍ ചികിത്സയിലാണ്. കാലില്‍ മൂന്ന് പൊട്ടലുകള്‍ സംഭവിച്ചതിനാല്‍ ആറ് മാസത്തോളം ഇവര്‍ക്ക് ചികിത്സ വേണ്ടി വരും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!