HIGHLIGHTS : The housewife died when her saree got stuck on the bike while riding a bike
വള്ളിക്കുന്ന്:പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവെ സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ഒലിപ്രം കടക്കാട്ടുപാറ ചാലാരി യില്‍ വസന്തകുമാരി(63) ആണ് മരിച്ചത്. രാവിലെ 7.30 യോടെയാണ് അപകടം.
പേരമകന് ഹരികൃഷ്ണന് ഓടിച്ച ബൈക്കിന് പുറകില്‍ ഇരുന്ന് രാമനാട്ടുകര അഴിഞ്ഞിലത്തെ പ്ലൈവുഡ് കമ്പനിയിലേക്ക് പോവുന്നതിനിടെ ഒലിപ്രം പതിനാലാം മൈലില്‍ വെച്ചു സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പേരമകനോട് കാര്യംപറയുകയും ബൈക്ക് അപ്പോള്‍ തന്നെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആദ്യം ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചും ചികില്‍സ നല്‍കിയെങ്കിലും ഉച്ചക്ക്
രണ്ട് മണിയോടെ മരണം സംഭവിക്കുകയും ചെയ്തു.
പരേതനായ അപ്പുക്കുട്ടന് ആണ് ഭര്‍ത്താവ്. മകള്‍ ബിന്ദു,മരുമകന്: ഉദയന്‍ (ഡ്രൈവര്‍)
.