യോഗ പരിശീലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

3) 200 HRS YOGA TEACHERS TRAINING,നല്ല വായു സഞ്ചാരമുള്ള സ്ഥലം തിരഞ്ഞെടുക്കണം. പ്രഭാതമാണ്‌ അനുയോജ്യമായസമയം. വൈകുന്നേരങ്ങളില്‍ 4 മണിക്കും 8 മണിക്കും ഇടയില്‍ ആഹാരം കഴിക്കുന്നതിനു മുന്‍പായി ചെയ്യാം. ഒരു പായയൊ, കട്ടിയുള്ള വിരിപ്പോ നിലത്തു വിരിച്ചു വേണം യോഗ ചെയ്യാന്‍. അയഞ്ഞതും, ഭാരം കുറഞ്ഞതുമായ വസ്‌ത്രങ്ങള്‍ ഉപയോഗിക്കണം. സ്വന്തം ശരീരത്തെ മനസിലാക്കി വേണം യോഗ പരിശീലിക്കാന്‍. ശരീരത്തിന്‌ അധികം ആയാസം നല്‌കുന്നത്‌ ഗുണത്തിന്‌ പകരം ദോഷത്തിനു കാരണമാകും. ഗര്‍ഭിണികള്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ യോഗ പരിശീലിക്കുമ്പോള്‍ നിര്‍ബന്ധമായും ഡോക്ടറുടെയോ, യോഗാചാര്യന്റെയോ ഉപദേശം തേടിയിരിക്കണം.