വാട്ട്‌സ്ആപ് ഗ്രുപ്പില്‍ പരിഹസിച്ചു: യുവാവ് സുഹൃത്തിനെ റോഡിലിറങ്ങി കുത്തി

മുംബൈ : വാട്ട്‌സ് ആപ് ഗ്രുപ്പില്‍ പരസ്പരം കളിയാക്കി തുടങ്ങിയ ചാറ്റ് അവസാനം കത്തിക്കുത്തില്‍ അവസാനിച്ചു.  മുംബൈ ഗ്രാന്റ് റോഡിലെ നാസ് സിനാമാസ് പരിസരത്താണ് സംഭവം നടന്നത്. ഗ്രാുപ്പില്‍ തര്‍ക്കം മുത്ത് ഇരുവരും പരസ്പരം വെല്ലുവിളിക്കുയായിരുന്നു. തുടര്‍ന്ന് തിയ്യറ്ററിന് സമീപം വെച്ച് സുഹൃത്തിന് കുത്തിപരിക്കേല്‍പ്പിക്കുയായിരുന്നു.
മുംബൈ സ്വദേശി മനീഷ് ഷാ(26)ക്കാണ് സുഹൃത്ത് ശ്രേയസ് നവാല്‍ക്കര്‍(21) അടുക്കല്‍നിന്നും കുത്തേറ്റത്. അഞ്ച് ഇഞ്ചോളം ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. മനീഷിനെ നാവാല്‍ക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്.