പ്രണയിച്ച്‌ വിവാഹം കഴിച്ച പെണ്‍കുട്ടിയെ വൃദ്ധനെകൊണ്ട്‌ വീണ്ടും കെട്ടിച്ച്‌ വീട്ടുകാരുടെ പ്രതികാരം

hqdefaultസിന്ധ്‌: പ്രണയിച്ച്‌ വിവാഹം കഴിച്ച പെണ്‍കുട്ടിയെ വീണ്ടും വദ്ധനെ കൊണ്ട്‌ വിവാഹം ചെയ്‌ത്‌ വീട്ടുകാര്‍ പ്രതികാരം ചെയ്‌തു. പാക്കിസ്ഥാനിലെ സിന്ധ്‌ പ്രവിശ്യയിലാണ്‌ ഈ സംഭവം നടന്നിരിക്കുന്നത്‌. വാദിയ ബായ്‌ മേഘ്‌വാര്‍ എന്ന പെണ്‍കുട്ടിയാണ്‌ കഴിഞ്ഞ മെയ്‌ നാലാം തിയ്യതി തന്റെ കാമുകനെ വിവാഹം കഴിപ്പിച്ചത്‌. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ കറാച്ചിയിലെ ഒരു കോടതിയില്‍ വെച്ചാണ്‌ ഇവരുടെ വിവാഹം നടന്നത്‌.

കഴിഞ്ഞദിവസം സ്‌നേഹം നടിച്ച്‌ ഇവരുടെ അടുത്തെത്തിയ വീട്ടുകാര്‍ പരമ്പരാഗത രീതിയില്‍ വിവാഹം നടത്തിതെരാമെന്ന്‌ പറഞ്ഞ്‌ പെണ്‍കുട്ടിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരികയായിരുന്നു. എന്നാല്‍ വിവാഹദിവസം വേദിയില്‍വെച്ച്‌ പണ്‍കുട്ടിയുടെ ഭര്‍ത്താവിന്‌ കൈപിടിച്ച്‌ നല്‍കുന്നതിന്‌ പകരം വൃദ്ധന്‌ സഹോദരന്‍ വൃദ്ധന്‌ കൈപിടിച്ച നല്‍കുകയായിരുന്നു എന്ന്‌ നിയമപരമായി വിവാഹം കഴിച്ച ഭര്‍ത്താവ്‌ ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന്‌ .യുവാവും പെണ്‍കുട്ടിയും പോലീസില്‍ പരാതി നല്‍കി. ഇതെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ സഹോദരനെയും ബന്ധുക്കളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ്‌ വ്യക്തമാക്കി.