വിഎസ് സമ്മുന്നതനായ നേതാവ്; പിണറായി

vsand_pinarayകൊല്ലം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമ്മുന്നതനായ നേതാവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാധ്യമങ്ങള്‍ വിഎസ്സിനെ ചുരുട്ടികെട്ടാന്‍ നോക്കേണ്ടെന്നും വിഎസ്സിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ കുറ്റ വിമുക്തനാക്കിയ പിണറായിയെ അഴിമതിക്കാരനാണെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം വിഎസ്സ് പറഞ്ഞിരുന്നു. ടിപി വധകേസ് പാര്‍ട്ടി അനേ്വഷിച്ച് കുറ്റക്കാരെ പുറത്താക്കിയതാണെന്നും വിഎസ്സ് ഇന്നലെ പറഞ്ഞിരുന്നു.

ഇടതുമുന്നണിയില്‍ വിട്ട് പോയ ആര്‍എസ്പിക്ക് എതിരെയും പിണറായി രൂക്ഷ വിമര്‍ശനം നടത്തി. ആര്‍എസ്പി രാഷ്ട്രീയ വഞ്ചന കാട്ടിയെന്നും ഇടതുമുന്നണിയോട് ചര്‍ച്ചക്ക് വരുന്നതിന് മുമ്പ് തന്നെ യുഡിഎഫുമായി ആര്‍എസ്പി ധാരണയുണ്ടാക്കിയിരുന്നതായും പിണറായി പറഞ്ഞു.