വിഎസ് ഇന്ന് പൊന്നാനിയില്‍

vsതിരൂര്‍ : പൊന്നാനി ലോകസഭാമണ്ഡലത്തില്‍ മത്സരിക്കുന്ന ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാനു വേണ്ടി പ്രചരണത്തിന് പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദനെത്തുന്നു.
പൊന്നാനി മണ്ഡലത്തിലെ കോട്ടക്കലില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്കാണ് ആദ്യപരിപാടി. വൈകീട്ട് നാലു മണിക്ക് തിരൂര്‍ താഴെപ്പാലം സ്റ്റേഡിയം, അഞ്ചിന് വെളിയങ്കോട് ബീവിപ്പടി, ആറിന് എടപ്പാളിലുമാണ് പൊതുയോഗങ്ങള്‍.