പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ ജോലിസ്ഥലത്ത് അസരമൊരുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

imagesദില്ലി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ജോലിചെയ്യുന്നിടത്തു നിന്ന് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

പ്രവാസി വോട്ടവകാശത്തിന് തടസം സൃഷ്ടിക്കുന്ന 20(എ) വകുപ്പ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വ്യവസായിയായ ഷംസീര്‍ വയലിലാണ് പ്രവാസികളുടെ വോട്ടവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഒരുകോടിയിലധികം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത് 11000 പേര്‍ മാത്രമാണ്. അതുകൊണ്ടു തന്നെ വിദേശത്തു നിന്ന് തന്നെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കണമെന്നാണ് ആവശ്യം. പ്രവാസികളെയും സൈികരെയും ഒരുപോലെ കാണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

നിലവില്‍ 114 ലോകരാഷ്ട്രങ്ങള്‍ പ്രവാസികളായി കഴിയുന്ന അവരുടെ പൗരന്‍മാര്‍ക്ക് വിദേശത്ത് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നല്‍കി വരുന്നുണ്ട്.