വിശാഖപട്ടണത്ത്‌ നാവികസേനയുടെ കപ്പല്‍ മുങ്ങി ഒരു മരണം; നാല്‌പേരെ കാണാതായി

Untitled-1 copyവിശാഖപട്ടണം: വിശാഖപട്ടണത്ത്‌ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു. അപകടത്തില്‍ 4 പേരെ കാണാതായി. മുങ്ങിയ കപ്പലില്‍ നിന്നും 21 പേരെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ നാവികസേനയുടെ ടോര്‍പിഡോ റിക്കവറി വെസല്‍ എ 72 എന്ന കപ്പലാണ്‌ വ്യാഴാഴ്‌ച രാത്രിയോടെ മുങ്ങിയത്‌.

വിശാഖപട്ടണത്ത്‌ നിന്ന്‌ 20 നോട്ടിക്കല്‍മൈല്‍ അകലെയാണ്‌ കപ്പല്‍ മുങ്ങിയത്‌. കപ്പലില്‍ നിന്നും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്‌. ഗോവ ഷിപ്പ്‌ യാര്‍ഡില്‍ നിര്‍മ്മിച്ച ടി ആര്‍ വി 1983 ലാണ്‌ കമ്മീഷന്‍ ചെയ്‌തത്‌.