തമിഴ്‌നാട്ടില്‍ വിജയകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

vijayakanthചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ അധ്യക്ഷനും നടനുമായ വിജയകാന്ത്‌ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇടതുപക്ഷ പാര്‍ട്ടികളായ വൈകോയുടെ എംഡിഎംകെയും , വിസികെയും ഉള്‍പ്പെടെയുള്ള ഇടത്‌ പക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന ജനക്ഷേമ മുന്നണിയില്‍ ചേര്‍ന്ന്‌ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌ തീരുമാനമെന്ന്‌ വിജയകാന്ത്‌ വ്യക്തമാക്കി.

234 നിയമസഭാ സീറ്റുകളില്‍ 124 സീറ്റുകളിലാണ് ഡിഎംഡികെ മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മത്സരിക്കും.

വൈകോയുടെ എംഡിഎംകെ ഡിഎംഡികെയുമായി സഖ്യത്തിനാവശ്യപ്പെട്ടെങ്കിലും ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന ആവശ്യം എംഡിഎംകെ തള്ളി. ഇതോടെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാമെന്ന തീരുമാനത്തിലെത്തി. എന്നാല്‍ പിന്നീട് നടത്തിയ ചര്‍ച്ചകളില്‍ ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കണ്ട് സംയുക്തമായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2011 ലെ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെയുമായി ചേര്‍ന്ന് 41 മണ്ഡലങ്ങളില്‍ മത്സരിച്ച ഡിഎംഡികെ 29 സീറ്റില്‍ ജയിച്ച് പ്രതിപക്ഷമായി മാറി.

ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും സ്വാധീനമുള്ള തമിഴ്‌നാട്ടില്‍ പുതിയ മുന്നണി വിജയം കൊയ്യുമോ എന്ന കാത്തിരിപ്പിലാണ് ജനങ്ങള്‍.