വെള്ളാപ്പള്ളിക്കെതിരെ വിഎസ്‌ വിജിലന്‍സ്‌ കോടതിയിലേക്ക്‌

v sതിരുവനന്തപുരം: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ കോടതിയിലേക്ക്‌. മൈക്രോ ഫിനാന്‍സ്‌ അഴിമതി സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി നല്‍കും. രാവിലെ 11 നു കോടതിയില്‍ നേരിട്ടു ഹാജരായാകും വി എസ്‌ പരാതി നല്‍കുക.

അതേസമയം വി എസ്‌ കേസ്‌ കൊടുക്കുന്നതിനോടു ഭയമില്ലെന്ന്‌ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാണുന്ന പച്ചയെല്ലാം കടിച്ചു നടക്കുന്നയാളാണു വി എസ്‌ എന്നും വെള്ളാപ്പള്ളി പറഞ്ഞു.