Section

malabari-logo-mobile

ചെറുകാറുകളുടെയും ഓട്ടോറിക്ഷകളുടെയും ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ദ്ധിപ്പിച്ചു.

HIGHLIGHTS : തിരു: ചെറുകാറുകളുടെയും ഓട്ടോറിക്ഷകളുടെയും തേര്‍ഡ്‌പാര്‍ട്ടി ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി അതോറിറ്റിയാണ്‌ പതുക്...

carinsuranceincreaseതിരു: ചെറുകാറുകളുടെയും ഓട്ടോറിക്ഷകളുടെയും തേര്‍ഡ്‌പാര്‍ട്ടി ഇന്‍ഷുറന്‍സ്‌്‌ പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി അതോറിറ്റിയാണ്‌ പതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്‌. വര്‍ദ്ധനവ്‌ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

പെട്ടി ഓട്ടോറിക്ഷകള്‍ക്ക്‌ അഞ്ചുശതമാനം മാത്രമാണ്‌ കൂട്ടുന്നത്‌. എന്നാല്‍ നാലുചക്രമുള്ള ചെറിയ ട്രക്കുകള്‍ക്ക്‌ പ്രീമിയംതുക കുറഞ്ഞിട്ടുണ്ട്‌. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കേണ്ട പോളിസികള്‍ക്കാണ്‌ പുതുയ നിരക്കുകള്‍ ബാധകമാകുന്നത്‌. ഫുള്‍ ഇന്‍ഷുറന്‍സ്‌ എടുക്കുന്നവര്‍ക്കും പ്രീമിയം തുകയില്‍ വര്‍ധനയുണ്ടാകും. ഫുള്‍ ഇന്‍ഷുറന്‍സിനൊപ്പമുള്ള തേര്‍ഡ്‌പാര്‍ട്ടി പ്രീമിയത്തിലെ വര്‍ധനയാണ്‌ ഇതിന്‌ കാരണം.

sameeksha-malabarinews

ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരാനിരിക്കുന്ന തേര്‍ഡ്‌പാര്‍ട്ടി പ്രീമിയം തുക. ബ്രാക്കറ്റില്‍ പഴയ നിരക്ക്‌

സ്‌കൂട്ടര്‍,ബൈക്ക്‌- 773 രൂപ (578 രൂപ)

പ്രൈവറ്റ്‌ കാര്‍(1000 സിസി വരെ)-2805(1440)
പ്രൈവറ്റ്‌ കാര്‍ (1000-1500 സിസി)- 2326 (1665)
പ്രൈവറ്റ്‌ കാര്‍ (1500 സിസിയില്‍ കൂടുതല്‍)-6115 (4785)
പെട്ടി ഓട്ടോറിക്ഷ- 551(5234)
ഓട്ടോറിക്ഷ- 5916 (3480)
ടാക്‌സി (1000 സിസി യില്‍ താഴെ)- 16628(8317)
ടാക്‌സി 1000-1500 സിസി-11027(10908)
ടാക്‌സി(1500 സിസിയില്‍ കൂടുതല്‍)-23502(12943)
ചെറിയ ട്രാക്ക്‌-14000 (16648)

സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ്‌ തുകയുടെ 12 ശതമാനമാണ്‌ സേവനനികുതിയായി ഈടാക്കിയിരിക്കുന്നത്‌. ബജറ്റില്‍ ഇത്‌ 14 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്‌. ഏപ്രില്‍ ഒന്നിന്‌ ഈ നിരക്ക്‌ നിലവില്‍ വരുന്നതോടെ പ്രീമിയം തുകയില്‍ അതുകൂടി ബാധകമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!