വണ്ടൂരില്‍ ലോറി ബൈക്കിലിടിച്ച്‌ 2 വിദ്യാത്ഥികള്‍ മരിച്ചു.

Untitled-1 copyവണ്ടൂര്‍: വണ്ടൂര്‍ വാണിയമ്പലം കുറ്റിയില്‍ ബൈക്കില്‍ ലോറിയിടിച്ച്‌ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വാണിയമ്പലം ശാന്തിനഗറില്‍ കോഴിപറമ്പന്‍ മുഹാജിര്‍(20), ശാന്തിനഗര്‍ ആലിക്കാപറമ്പില്‍ കാരാട്ടില്‍ അബ്ദുസമദ്‌(20) എന്നിവരാണ്‌ മരിച്ചത്‌. ഇന്നു രാവിലെ 8.30 ഓടെയാണ്‌ അപകടം നടന്നത്‌.

വണ്ടൂരില്‍ നിന്ന്‌ വാണിയമ്പലം ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയാണ്‌ ഇടിച്ചത്‌. ഇടിയെ തുടര്‍ന്ന്‌ അബ്ദുസമദ്‌ തല്‍ക്ഷണം മരിച്ചു. മുഹാജിര്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന വഴിയാണ്‌ മരിച്ചത്‌. അബ്ദുസമദ്‌ ഇലക്ട്രോണിക്‌ എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥിയാണ്‌. മുഹാജിര്‍ വണ്ടൂരിലെ സ്വകാര്യ സ്ഥാപത്തിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്‌.

ആലിക്കാപറമ്പന്‍ കുഞ്ഞിമുഹമ്മദ്‌-റംല ദമ്പതികളുടെ ഏക മകനാണ്‌ അബ്ദുസമദ്‌. സുബൈദയാണ്‌ മുഹാജിറിന്റെ മാതാവ്‌.