വള്ളിക്കുന്നില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Untitled-1 copyവള്ളിക്കുന്ന്‌: ഹിറോസ്‌ നഗറില്‍ പള്ളിയാളി മുഹമ്മദ്‌(69) ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പ്രഭാത സമസ്‌ക്കാരത്തിന്‌ പുറപ്പെട്ട മുഹമ്മദിനെ കാണാതായതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ തൊട്ടടുത്തുള്ള റെയില്‍വേ പാളത്തില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം.

വൈകീട്ട്‌ 3.30 ഓടെ മൃതദേഹം കടലുണ്ടിനഗരം ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കള്‍: അബ്ദുള്‍ അസീസ്‌, അബ്ദുള്‍ജബ്ബാര്‍, ഇബ്രാഹിം കുട്ടി, ഫൈസല്‍, മജീദ്‌, മൈമൂന, റസീന. മരുമക്കള്‍:മൈമൂന, സാബിറ, ഖദീജ, ഫസീല, ജംഷീറ,മുഹമ്മദ്‌ കുട്ടി, അബ്ദുള്‍ റസാഖ്‌.