ഒമ്പതംഗ ചീട്ടുകളി സംഘം പിടിയില്‍

VALLIKKUNNU-CHETUKALI SANGATHIL NINNUM PIDICHEDUTHA PANAM THENJIPALAM S I P M RAVEENDRANTE NETHRITHATHILULLA POLICE SANGAM ENNI THITTAPEDUTHUNNU  2 copyവള്ളിക്കുന്ന്‌: പണംവെച്ച്‌ ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസ്‌ പിടിയിലായി. ഇവരില്‍ നിന്ന്‌ ഒരുലക്ഷത്തി എഴുപത്താറായിരം രൂപയും പോലീസ്‌ പിടിച്ചെടുത്തു. തേഞ്ഞിപ്പലം എസ്‌ ഐ പി.എം രവീന്ദ്രന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതികളെ കാക്കഞ്ചേരിക്കു സമീപത്തെ യു കെ സി ഫ്‌ളാറ്റില്‍ വെച്ച്‌ പിടികൂടിയത്‌. വള്ളിക്കുന്ന്‌ അരിയല്ലൂര്‍ സ്വദേശികളായ അധികാരിമണമ്മല്‍ സോമന്‍(48), അധികാരിമണമ്മല്‍ ഹരിദാസന്‍(48), അമ്പാളി രാജന്‍(59), കുമ്മിണിവീട്ടില്‍ പ്രകാശന്‍(52), മോങ്ങം അരിമ്പ്ര സ്വദേശി ചോലയില്‍ മുഹമ്മദ്‌ ഷാ (52), കൊണ്ടോട്ടി സ്വദേശി ചുണ്ടകാട്ട്‌ ഖാലിദ്‌(45), തേഞ്ഞിപ്പലം മങ്ങലം വീട്ടില്‍ വിജയന്‍ (68), നെടിയിരുപ്പ്‌ സ്വദേശി പുളിക്കല്‍തൊടി ജാഫര്‍(30), കീഴിശ്ശേരി കുഴിമണ്ണ സ്വദേശി നെടുങ്കണ്ടത്തില്‍ അബ്ദുള്‍ ലത്തീഫ്‌(45) എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ പിന്നീട്‌ ജാമ്യത്തില്‍വിട്ടു.

എസ്‌ ഐയ്‌ക്കു പുറമെ പോലീസുകാരായ അലികുട്ടി, പ്രജീഷ്‌, ഭിനു, ഹരിദാസന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെ ചീട്ടുകളി നടക്കുന്ന ഫ്‌ളാറ്റ്‌ വളഞ്ഞാണ്‌ സംഘത്തെ പിടികൂടിയത്‌.