നിർമ്മാണത്തിരിക്കുന്ന വീട്ടിൽ സൂക്ഷിച്ച 150 ലിറ്റർ വാഷ് എക്‌സൈസ് പിടിച്ചെടുത്തു

വള്ളിക്കുന്ന്:നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചു വെച്ച 150 ലിറ്റർ വാഷ് എക്‌സൈസ് സംഘ പിടികൂടി നശിപ്പിച്ചു. ചേലേമ്പ്ര പഞ്ചായത്തിലെ കൊളക്കുത്തിനു സമീപം അണ്ടിശ്ശേരി വിജയൻ എന്നയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയാണ് സംഘ പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച വാഷ് കണ്ടെടുത്തത്.

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മേലയിൽ രാകേഷ്,അസി.എക്‌സൈസ് ഇൻസ്‌പെക്ടർ വി.എൻ ഭാസ്കരൻ,പ്രീവന്റീവ് ഓഫീസർ കെ.എസ്. സുർജിത്,സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ പി.പ്രകേഷ്, എ.അജു,ചന്ദ്രമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സാമ്പിൾ ശേഖരിച്ച ശേഷം വാഷ് എക്‌സൈസ് സംഘ വാഷ് ഒഴുക്കി കളഞ്ഞു.