വളളിക്കുന്നില്‍ ചീട്ട് കളി സംഘം പിടിയില്‍

വള്ളിക്കുന്ന്: ചീട്ടുകളി സംഘം പോലീസ് പിടിയിലായി. അരിയല്ലൂര്‍ ശിവക്ഷേത്രത്തിന് സമീപം ഒടുക്കത്തില്‍ ഷാജിയുടെ വീട്ടില്‍ പണംവച്ച് ചീട്ടുകളിച്ചിരുന്ന ഏഴുപേരാണ് പരപ്പനങ്ങാടി പോലീസിന്റെപിടിയിലായത്. പ്രതികളില്‍ നിന്നും 47,400 രൂപയും പിടിച്ചെടുത്തു. എസ്‌ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.