ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റിലും ഇനി ഹെല്‍മെറ്റ്‌ നിര്‍ബന്ധം

Story dated:Wednesday September 16th, 2015,04 10:pm

05BGPAGE4-1_521895fതിരു: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റിലും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കി. വിഷയത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിന്‌ നിര്‍ദേശം നല്‍കി. ഇക്കാര്യത്തിന്‌ ഇളവ്‌ നല്‍കിയ 2003 ലെ സര്‍ക്കാര്‍ ഉത്തരവ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും ഇരുചക്ര വാഹനങ്ങളുടെ പിന്നിലെ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

ഗാതഗത നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും ഇരുചക്രവാഹനങ്ങളുടെ പിന്നിലെ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ്‌ മൂന്ന്‌ മാസത്തേക്കു റദ്ദാക്കണമെന്നും അമിത വേഗത്തില്‍ വാഹനമോടിക്കുക, മദ്യപിച്ചു വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപോയഗിക്കുക തുടങ്ങിയവ ഗൗരവമായി കാണണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ജസ്‌റ്റിസ്‌ കെ എസ്‌ രാധാകൃഷ്‌ണന്‍ കമ്മിറ്റയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങള്‍ക്കു സുപ്രീം കോടതിയുടെ നിര്‍ദേശം.