കമ്പവലിയുടെ ചവിട്ട് താളത്തില്‍ ഇളകിമറിഞ്ഞ് പരപ്പനങ്ങാടി സ്റ്റേഡിയം

kambavali parappananagdi 1 copyപരപ്പനങ്ങാടി:യുവശക്തി ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് റോക്കോക്കോ അഖിലകേരള വടംവലി മത്സരം പരപ്പനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടില്‍ ആവേശ തിമിര്‍പ്പിനാല്‍ മുറുകുന്നു. ഇന്ന് വൈകീട്ട് 7മണിയോടെ ആരംഭിച്ച വടംവലി മത്സരത്തില്‍ 23 ടീമുകളാണ് പങ്കെടുക്കുന്നത്. മത്സരം കണാനായി നൂറുകണക്കിനാളുകളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഓരോ മത്സരവും വന്‍ ആവേശമാണ് കാണികളിലുണ്ടാക്കുന്നത്. നിമിഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ബലപരീക്ഷണത്തിന് ശേഷം ഉറച്ച കാല്‍വെപ്പുകളോടെ എതിര്‍ ടീമുകളെ തങ്ങളുടെ പ്രിയപ്പെട്ട ടീം വലിച്ചിടുന്നത് കാണുമ്പോള്‍ സ്‌റ്റേഡിയം ഇളകി മറിയുകയാണ്.

രാത്രി 12 മണിയോടെ ഫൈനല്‍ മത്സരം നടക്കും. 460 കി.ഗ്രാം വിഭാഗത്തിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്.

പതിനായിരം രൂപയും ഒരു മുട്ടനാടുമാണ് ഒന്നാം സമ്മാനം.

Photo: SHSNU